About Me





എന്നെക്കുറിച്ചു കുറച്ചു വാക്ക്  .


ഞാൻ ജോമോൻ ജോസഫ് .ഇപ്പോൾ വിദേശത്തു ജോലിചെയ്യുന്നു
വളരെ ചെറുപ്പത്തിൽ തന്നെ എന്റെ നാടിന്റെ  പഴമയെക്കുറിച്ചു അറിഞ്ഞതും ,പഴയ നാട്ടുകാരും ,കാരണവന്മാരും പറഞ്ഞുകേട്ട  കാര്യങ്ങൾ എല്ലാം കൂടി  തുന്നിക്കെട്ടിയ  ഒരു പുസ്തകമാണ് ഈ  ബ്ലോഗ് .2009 ൽ ചെറുതായി  എഴുതാൻ തുടങ്ങിയതാണ് പിന്നീട്  ഒത്തിരി കാര്യങ്ങൾ  ശേഖരിച്ചു 26 ഓളം ലേഖനങ്ങൾ എഴുതാൻ സഹായിച്ചു  .ഇതിലെ പലകാര്യങ്ങളും ചേർക്കാൻ വിക്കിപീഡിയയും  കൂടാതെ ഇന്റർനെറ്റും പിന്നെ  ക്ഷേത്രങ്ങളുടെയും  മറ്റും  സുവനീർ എന്നിവയൊക്കെ എന്നെ സഹായിച്ചിട്ടുണ്ട് .

ഇന്റർനെറ്റും ,ഗൂഗിളിന്റെ ഈ ബ്ലോഗർ എന്ന പ്ലാറ്റഫോം ഉം ഉള്ളിടത്തോളം  കാലം ഈ വിവരങ്ങളും  ഇവിടെത്തന്നെയുണ്ടാവും.ആർക്കുവേണമെങ്കിലും ഇതിൽനിന്നു ഉപയോഗിക്കാം ,പിന്നെ  ഒരു കടപ്പാടായി ഈ ബ്ലോഗിന്റെ പേരും ഉപയോഗിക്കണം  കേട്ടോ

 ഇപ്പൊ ബ്ലോഗർ പ്ലാറ്റഫോമിൽ നിന്നു മാറ്റി ബ്ലോഗ്സ്പോട് മാറ്റി  ഒരു ഡൊമൈൻ രെജിസ്റ്റർ ചെയ്തിട്ടുണ്ട്  നിങ്ങൾക്കു  www.udayamperoor.com  എന്നു നേരിട്ടു ഗൂഗിളിൽ നിന്നു ഈ ബ്ലോഗിൽ  കയറാവുന്നതാണ്
 
Post a Comment