Friday, September 13, 2013

കണ്ടനാട് വി.മര്‍ത്തമറിയം പള്ളി(കിഴക്കിന്റെ യരുശലേം)

കണ്ടനാട്  വി.മര്‍ത്തമറിയം പള്ളി(കിഴക്കിന്റ യരുശലേം) 
       പുരാതമായ കണ്ടനാട് വി.മര്‍ത്തമറിയം പള്ളി പരിശുദ്ധയായ ദൈവമാതവിന്റെ പരിപാവനമായ നാമത്തില്‍ ഈ പള്ളി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസ സങ്കേതമായും അപേക്ഷിക്കുന്നവര്‍ക്ക് വരദായകയായും ശരണപ്പെടുന്നവര്‍ക്ക് അഭയകേന്ദ്രമായും കൃപകിരണങ്ങള്‍ വര്‍ഷിച്ചുകൊണ്ട് പ.മാതാവിന്റെ സാന്നിധ്യം നമുക്ക് അുഭവപ്പെടുന്നു
പള്ളിയുടെ സ്ഥാനം 
പള്ളിയില്‍ നിന്നും 15കി.മീ. വശക്കുപടിഞ്ഞാറായി എറണാകുളം പട്ടണം ഒന്നര കി.മീ. പടിഞ്ഞാറായി ഉദയംപേരൂര്‍ പള്ളി. അവിടെയാണ് 20.6.1599 ല്‍
ഉദയംപേരൂര്‍ സുന്നഹദോസ് നടടന്നത് . മൂന്നു കി.മീ. കിഴക്കായി സുപ്രസിധ്മായ മുളംന്തുരുത്തി മര്‍ത്തോമ്മാന്‍ പള്ളി .കൊച്ചി രാജാക്കാന്‍മാരുടെ ആസ്ഥാമായിരുന്ന തൃപ്പൂണിത്തുറ ഇവിടെ നിന്നും മൂന്നു കി.മീ. വടക്കാണ്.  തൃപ്പൂണിത്തുറ വൈക്കം റോഡില്‍ ഉദയംപേരൂര്‍ കവലയില്‍ നിന്നും മൂന്നു കി.മീ. വടക്കാണ്. തൃപ്പൂണിത്തുറ വൈക്കം  റോഡില്‍ ഉദയംപേരൂര്‍ കവലയില്‍ നിന്നും  ഏതാണ്ട് ഒരു കി.മീ. നടന്നാല്‍ പള്ളിയില്‍ എത്താം ചോറ്റിക്കര പിറവം റോഡില്‍ വട്ടുക്കുന്നില്‍ ഇറങ്ങി ഒന്നര കി.മീ. പടിഞ്ഞറോട്ടു പോന്നല്‍ പള്ളിയില്‍ ചെന്നു ചേരാം. കിഴക്കുപടിഞ്ഞാറുമായി രണ്ടു പ്രധാന റോഡുകള്‍ക്കിടയില്‍ യാത്രസൌകരൃങ്ങള്‍ കുറഞ്ഞ ഒരു ഗ്രാമമായി ചുരുങ്ങിപ്പോയ ഈ നാട് ഒരു കാലത്ത് കേരളത്തിന്റെ ഏറ്റവും വലിയ കമ്പോളമായിരുന്നു. ഈ പ്രതാപക്കാലങ്ങളുടെ വിവരണമാണ് വി.മര്‍ത്തമറിയം പള്ളിയുടെ ചരിത്രം. മലങ്കര സുറിയാി സഭയുടെ കൂനന്‍ കുരിശു സത്യം മുതല്‍ 200 ആണ്ടുകളുടെ ചരിത്രം ഈ പളളിയുടെ ചരിത്രവുമായി അഭേദ്യമായി ബധ്പ്പെടിരിക്കുന്ന
പളളിയുടെ വിവരണം

കണ്ടനാട് എന്ന വിസ്തൃതമായ ഗ്രാമം അതിനു മധ്യത്തിലായി കണ്ടാട് ഭഭ്രാസത്തിന്റെ തലപളളിയായി വി.മര്‍ത്തമറിയം പള്ളി .പുറം ഭാഗം ഗോഥിക്ക് ശൈലിയിലും അകം ഭാഗം ഗ്രേക്കോപേര്‍ഷൃ ശൈലിയിലും പണിചെയ്തിട്ടുള്ള ഈ ദെവാലയം പുരാത ശില്‍പ മാത്യകയുടെ ഒരുദാഹരണമാണ്.ഇപ്പോഴത്തെ പളളിയുടെ എടുപ്പുകള്‍ പണിതിര്‍ത്തത് 1933ല്‍ ആണെന്ന് മുഖവാരത്തില്‍ എഴുതിവച്ചിരിക്കുന്നു. ഇതിുമുമ്പുണ്ടായിരുന്ന പളളിയുടെ മുഖവാരമാണ് ഇപ്പോഴത്തെ പളളിയുടെയും പൂമുഖം.പൂമുഖവാതിലിു മുകളിലായി കുരിശിി താഴെ ദീര്‍ഘവൃത്താകൃതിയില്‍ ഉളള ശിലയില്‍ കല്‍ദായ സുറിയിലുളള ലിഖിതം ഇങ്ങ വായിക്കാം" വരുവിന്‍ സ്വര്‍ഗ്ഗീയ പിതാവിാല്‍ അുഗ്രഹിക്കപ്പെട്ട വരെ അകത്തു പ്രവേശിപേപിന്‍ മിശിഹ കാലം 1800''

പുമുഖത്തിന്റെ ചരിത്രം
അഉ1800  ല്‍ പണിത പളളിയുടെ പൂമുഖം തന്നെയാണ് ഇപ്പോഴത്തെ പൂമുഖം.പാറക്കല്ലുംകുമ്മായവുംകൊണ്ട് പണിത് ഗോതിക് ശൈലിയിലുള്ള മനോഹരമായ ചിത്രപ്പണികളാല്‍ കവിതാമയമാക്കീയ ഈ പൂമുഖം ൂറ്റാണ്ടുകളെ അതിജീവിച്ച്ഇപ്പോഴും നിലകൊള്ളുന്നു
                പള്ളിയുടെ പുറംഭാഗത്തു വടക്കും തെക്കും ഉള്ള രണ്ടു വരാന്തകളില്‍ ചിത്രാലംകൃതമായ 10കോണ്‍ക്രീറ്റ് തൂണുകള്‍ അവയില്‍ വാര്‍ത്തകാലം 1931എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
                പള്ളിയോടുബന്ധിച്ച് പള്ളിയുടെതെക്കുവശത്തായി പള്ളിമേടയും പളളിമാളികയും സ്ഥിതി ചെയ്യുന്നു. രണ്ടും ഇരുിലകളായി തീര്‍ത്തിരിക്കുന്നു. പള്ളിമാളികയുടെ മുകള്‍നിലയില്‍ നാലുമുറികള്‍ വൈദികര്‍ക്കു താമസത്തിയുളളതാണ്.
കല്‍ദായ സുറിയാനി ലിഖിതത്തിന്റെ ചരിത്രം
              മുന്‍വശത്തെ ഭിത്തിയില്‍ മുകള്‍ ഭാഗത്തായി കല്‍ദായ സുറിയാനിയിലുളള ശിലാ ലിഖിതം കാണാം അതി ഇങ്ങ വായിക്കാം," അന്ത്യോഖൃായുടെ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് ഏലിയാസ് രണ്ടാമന്റെ കാലത്ത് തുറബ് ദീിലെ യൂയാക്കീം മാര്‍ കുറിലോസ് മെത്രാപ്പോലീത്ത ആയിരിക്കുമ്പോള്‍ ഈ കെട്ടിടം പണി ചെയ്തു ഇതു സുറിയാനിക്കാരന്‍ യാക്കോബ് എഴുതി മിശികാലം 1846''
                ഈ ലിഖിതത്തിന്റെ വലതുഭാഗത്ത് ഭിത്തിയുടെ നടുവില്‍ ജനല്‍ വലിപ്പത്തില്‍ കാണുന്നതാണ് ചേമ്പൂട്ട് പൂട്ടളള പത്തു വാതിലുകള്‍ തുറന്നാല്‍ അകത്തു നിധിയറ.ഈ അറയില്‍ പളളിയുടെ സ്വര്‍ണ്ണകുരിശൂം രണ്ടു വെളളിക്കുരിശുകളും സൂക്ഷിച്ചിരിക്കുന്നു കൂടാതെ സ്വര്‍ണ്ണം സൂക്ഷിക്കുന്ന ഒരു അറയും പഴയ പളളിമാളികയുടെ താഴത്തെ നിലയില്‍ രണ്ട് അററത്തും മുറികളാണ് കിഴക്കേമുറി ഓഫീസായി ഉപയോഗിക്കുന്നു.നടുക്കുളള മുറിയുടെ താഴെ നിലവറയാണ്. ഇതില്‍ 1000 പറല്ലുനെല്ലു കൊളളുന്ന പത്തായം ഈ മുറിയില്‍ കൊച്ചിരാജാവിന്‍റെ നാവികത്തലവായിരുന്ന ചെമ്പിലരയന്‍ വഴിപാടായി കൊടുത്ത 21 തിരിയുളള നിലവിളക്കു സൂക്ഷിച്ചിരിക്കുന്നു.
പളളിമേടയുടെ മുകളിലത്തെ നില ഒരു ഹാള്‍ ആണ് പളളിയുടെ തിരിഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പൊതുയോഗം നടത്തിയിരുന്നത് ഇവിടെയാണ് പന്ത്രണ്ടു പൈതങ്ങളുടെ നേര്‍ച്ചയും മറ്റും ഇവിടെ നടത്തിയിരുന്നു.1931 മുതല്‍ 40 വരെയുളള കാലത്ത് പളളിക്കകത്തും മദ്ബഹായിലും അലക്കരപ്പണികള്‍ നടക്കുന്നത് അന്ന് കുര്‍ബാന ചെല്ലിയിരുന്നത് ഈ ഹാളിലായിരുന്നു. മേടയുടെ താഴെ പളളി വക സ്റോര്‍ റൂം യൂത്ത് അസോസിയേഷന്റെ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നു.
                 പളളിയുടെ കിഴക്കു ഭാഗത്താണ് പുതിയ സിമത്തേരി സ്ഥിതിചെയ്യുന്നത് വടക്കുകിഴക്കേ മൂലയില്‍ ശവവണ്ടി ഇടുന്നതിുളള ഷെഡ് ആണ്. മഞ്ചലും ഈ ഷെഡില്‍ കിടക്കുന്നു പളളിയുടെ വശക്കു ഭാഗത്തായി പട്ടക്കാരുടെ സിമത്തേരി
പളളിയുടെ മുന്‍വശത്തുളള പൂമുഖം കടന്നു ചെല്ലുന്നത് പ്രവേശ ഹാള്‍ ഇത് പണിതത് 1945ല്‍ ആണ്. ഈ ഹാളില്‍ നിന്നും കൊത്തുപണികളാല്‍ മനോഹരമാക്കിയ ആ വാതിലിലൂടെ പളളിയകത്തേയ്ക്കു പ്രവേശിക്കാം അകത്ത് മുകള്‍ ഭാഗത്ത് മച്ചില്‍ മൂന്നു ചിത്രങ്ങള്‍, പിതാവ്,പുത്രന്‍,പരിശുദ്ധറൂഹ എന്നിവയുടെ സിമ്പോളിക് രൂപങ്ങള്‍ ഇവ 1941 ല്‍ കോട്ടയം സ്വദേശി മി.ലൂയിസ് വരച്ചവയാണ് 
                                     മദ്ബഹയുടെ മുന്‍ഭാഗത്ത് രണ്ടു വശങ്ങളിലുമായി രണ്ടു ത്രോണോസുകള്‍ വടക്കുഭാഗത്തെ ത്രോണോസ് യോഹന്നാന്‍ മാംദായുടേയും തെക്കുഭാഗത്തെ ത്രോണോസ് ഗീവറുഗിസ് സഹദായുടെയും നാമത്തില്‍ സ്ഥിതി ചെയ്യുന്നു. മദ്ബഹയുടെ വടക്കുവശത്തായി പരിശുദ്ധ ശക്രളളമാര്‍ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്നു അതിലെ മാര്‍ബിള്‍ ഫലകത്തില്‍ ഇങ്ങ രേഖപ്പെടുത്തിയിരിക്കുന്നു."വി.അന്ത്യോഖ്യാ പാത്രിയക്കീസായ മൂന്നാം ഗീവറുഗീസ് ബാവയാല്‍ 1749 ല്‍ മലങ്കര സഭ അയക്കപ്പെട്ട ശക്രളളമാര്‍ ബസേലിയോസ് മപ്രിയാ കൊച്ചി മട്ടാഞ്ചേരി പളളിയില്‍ വച്ചു കാലം ചെയ്തു 1764 തുലാം 9-ാം തീയതി ഇവിടെ അടക്കപ്പെട്ടു'' മദ്ബഹയുടെ തെക്കുവശത്തായി മര്‍ത്തോമ്മ 6 ന്റെ കബറിടം സ്ഥിതി ചെയ്യുന്നു. അതിലുളള മാര്‍ബിള്‍ ഫലകത്തിലെ ലിഖിതം "പകലോമററം കുടുംബത്തിലെ 4-ാം മര്‍ത്തോമ്മ മെത്രാപ്പോലിത്ത ക്രിസ്തബാദം1728 മീം 13-ാം തീയതി കാലം ചെയ്തു ഇവിടെ അടക്കപ്പെട്ടു '' തെക്കെത്രോണോസിാടു ചേര്‍ന്ന് ഗീവറുഗിസ് സഹദായുടെ തിരുശേഷിപ്പ് മനോഹരമായ ഒരു പേടകത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ആ തിരുശേഷിപ്പ് 1997 ആഗസ്സ് പതിഞ്ചാം തീയതിലെ പെരുന്നാളിനോടുഅനുബന്ധിച്ചാണ് പുറത്തെ പേടകത്തില്‍ മാററിസ്ഥാപിച്ചിരിക്കുന്നത് .നൂറുകണക്കിനു ആളുകള്‍ ആ പുണ്യവാന്റെ തിരുശേഷിപ്പു വണങ്ങി ധന്യരാകുന്നു
                ഹൈക്കലയുടെ തെക്കുഭാഗത്തായി ഷഡ്ഭുജം ആകൃതിയിലുളള മാമ്മൂദീസാ മുറി. ഇതിന്റെ കിഴക്കേഭിത്തിയില്‍ ആള്‍ വലിപ്പത്തിലുളള ദീര്‍ഘചതുരാകൃതി എണ്ണഛായാചിത്രം. മ്മുടെ കര്‍ത്താവീ യോഹന്നാന്‍ സ്നാപകന്‍ യോര്‍ദാന്‍ നദിക്കരയില്‍ വച്ച് സ്നാനപ്പെടുത്തുന്നു. ഈ ചിത്രം പുരുധാരണത്തിന്റെ ഭാഗമായി കൂടുതല്‍ മാഹരമാക്കി തീര്‍ത്തിരിക്കുന്നു.മുറിയുടെ നടുക്ക് മാമ്മോദീസാക്കല്ല്. ഒററ കല്ലില്‍ നിന്നു അര്‍ദ്ധഗോളാകൃതിയില്‍ കുഴിചെടുത്ത്ചുററും കൊത്തുപണികള്‍ ചെയ്യതു മനോഹരമാക്കിയ മാമ്മോദീസാക്കല്ല് പളളിക്കു ലഭിക്കിന്നത് അഉ1682 ല്‍ ആണ് അതു കൊടുത്തവരുടെ പേരും ആണ്ടും ചുററുമായി കല്ലില്‍ തന്നെ കൊത്തിവച്ചിരിക്കുന്നു വട്ടെഴുത്തിലുളള ഈ ലിഖിതം ഇങ്ങ വായിക്കാം " മിതിക പിറന്നിട്ട് 1682 കാലെ. കൊചേക്കന്‍ കുരിയാള മാണിയും കാരിയേലി അയ്പു ചുമ്മാരും കീടി കൊടുത്തു''
       മാമ്മോദീസാ മുറിയുടെ എതിര്‍ഭാഗത്ത് വശക്കു വശത്ത് ഷഡ് ദുജകൃതിയിലുളള സംഭരണമുറി.
          മദ്ബഹയിലേക്കു കടക്കാം മദ്ബഹയുടെ മേല്‍ത്തട് പരാബോളയുടെ വളവാര്‍ന്ന ദീര്‍ഘവൃത്തത്തിന്റെ ആകൃതിയിലുളള കമാനമാണ് ഇതു കോണ്‍ക്രീററ് തട്ട് അല്ല. പാറക്കല്ല് വളച്ചുകത്തിപണിത മനോഹരശില്‍പം . നമ്മുടെ കര്‍ത്താവിന്റെ പകസ്യ ശ്രിശ്രൂഷക്രൂശാരോഹണം സ്വര്‍ഗാരോഹണം എന്നിവ അടങ്ങുന്ന രഹസ്യ പ്രാര്‍ത്ഥ സമയത്തു ഇടുവാന്‍ വേണ്ടി മറ്റൊരു മറശീല കൂടി ത്രോണോസിു മുമ്പിലുളള മരം കൊണ്ടുിര്‍മ്മിച്ച കമാനത്തില്‍ കാണാം. ഇതേരീതിയില്‍ രണ്ടുമറശീലയുളള കമാനം ശില്‍പാലംകൃതമാണ് ഗ്രേക്കോപേര്‍ഷ്യന്‍ ശൈലിയില്‍ കൊത്തുപണികളാല്‍ അതീവമനോഹരമാക്കി തങ്കം പൂശിയിരിക്കുന്നു. ഇതിലെ തുണുകളും മറ്റു രൂപങ്ങളും ഗ്രീക്കു ശില്‍പമാതൃകയുടെ ഉദാഹരണമാണ് പടര്‍ന്ന് പന്തലിക്കുന്ന മുന്തിരിവളളികളും പൂമൊട്ടുകളും പേര്‍ഷ്യന്‍ ശൈലിയിലുളളവയാണ്. മൈസൂര്‍ കൊട്ടാരത്തിന്റെ മേല്‍ത്തട്ടിലും വശങ്ങളിലും കാണപ്പെടുന്ന പേര്‍ഷ്യന്‍ ശൈലിയിലുളള അതീവ സൂന്ദരമായ കൊത്തുപണികള്‍ക്ക് ഏതാണ്ടു സമാമായ കലാസൃഷ്ടിയാണ് പുറത്തെ കമാം . ഈ കമാത്തിന്റെ വാതിലിു മുകളില്‍ ദീര്‍ഘവൃത്താകൃതിയിലുളള കന്യകമറിയാമിന്റെയും യേശുവിന്റേയും രൂപം. ഒരു പേര്‍ഷ്യന്‍ കലാസൃഷ്ടിയാണ്. കുരുട്ടുപാലയില്‍ കൊത്തിയെടുത്തു തങ്കം പൂശിയ ഈ രൂപം ആദ്യകാലം മുതല്‍ ഉണ്ടായിരുന്നതാണ് എന്നു പറയപ്പെടുന്നു.
രൂപത്തിന്റെ അടിഭാഗത്ത് വൃത്താകൃതിയില്‍ വട്ടെഴുത്തിലുളള ലിഖിതം ഇങ്ങ വായിക്കാം" മൊര്‍ത്ത് മറിയ''

            ഈ കമനത്തിപ്പുറം ബലിപീഠം ബലിപീഠത്തിന്റെ പിറകിലായി തടികൊണ്ടുളള വലിയ കമാനം . ഇതില്‍ഗ്രേക്കോപേര്‍ഷ്യന്‍ ശൈലിയിലുളളകൊത്തുപണികള്‍കാണാം.തങ്കംപൂശിമനോഹരമാക്കിയിരിക്കുന്നു. ഇതിന്റെ മധ്യഭാഗത്ത് വി. കന്യകമറിയാമിന്റെയും ശിശുവിന്റെയും ചിത്രം കാണാം  പോര്‍ട്ടുഗീസ് ശൈലിയിലുളള ഈ ചിത്രം 1672-ല്‍ മാറ്റി സ്ഥാപിച്ച പളളിയില്‍ വക്കാന്‍ വേണ്ടി വരച്ചതാണ് എന്നു പറയപ്പെടുന്നു. ഈ ചിത്രത്തിന്റെ വലതു ഭാഗത്ത് ദീര്‍ഘചതുരത്തില്‍ അകത്തുളള ലിഖിതം. എസ്ട്ര ആലി ലിപികളിലുളള ഈ ലിഖിതം വായിച്ചിട്ടില്ല.
                                ഈ കമാത്തിന്റെ പിന്‍ഭാഗത്ത്  " കൊത്തുപണികള്‍ 1909 ല്‍ പൂര്‍ത്തിയ്ക്കി''
എന്നും "ഗില്‍റ്റു പണികള്‍ 1910 ല്‍ തീര്‍ത്തു''. "1910 മേടം 9 ് കുര്‍ബാ അര്‍പ്പിച്ചുയെന്നും'' കൊത്തി വച്ചിരിക്കുന്നു കൂടാതെ നടുഭാഗത്ത് ക്രൂശരോഹിതായ ക്രസ്തുവിന്റെ പ്രതിബിംബമായ മരകൂരിശ് അടക്കുവാന്‍ വേണ്ടി ഉണ്ടാക്കിയിടുളളള ചെറിയ അറയുടെ ഇടതു വശത്തെ പലകയില്‍ "എന്റെ മാംസം സാക്ഷാല്‍ ഭക്ഷണവും എന്റെ രക്തം സാക്ഷാല്‍  പാനീയവും ആകുന്നു.യോഹന്നാന്‍ 6.55''എന്നും വലത്തു വശത്തെ പലകയില്‍" ഇത്ി വിശുദ്ധ സ്ഥലം എന്നു പേര്‍ എബ്രായര്‍ 9.3''

                പളളിയുടെ പുമുഖത്തിലെ ആ വാതില്‍ക്കല്‍ നിന്നും പടിഞ്ഞാറോട്ടു നോക്കിയാല്‍ പഴയ കണ്ടനാട്ടങ്ങാടിയുടെ ആധുിക മുഖം കാണാം പഴയ പീടിക വീടുകള്‍ എല്ലാം മാറിയിരിക്കുന്നു. ആ സ്ഥാത്ത് പുതിയ വീടുകള്‍. വടക്കുവശത്ത് പളളിയുടെ സമീപത്തായി മനോഹരമായ ഒരു മൂന്നു നില സൗധം  കാണാം. ഇതാണ് കണ്ടനാട് ഭദ്രാസത്തിന്റെ ആസ്ഥാമന്ദിരമായ ശക്രളെ മാര്‍ ബസേലിയോസ് സെന്റര്‍ 21000 ച അടിയില്‍ മൂന്നു ിലകളിലായി ിര്‍മാണം പുര്‍ത്തിയാക്കിയ ഈ മന്ദിരം 2007 ഒക്ടോബര്‍ 21 നു കാതോലീക്ക ബാവ ബസേലിയോസ് തോമസ് 1 ബാവ കൂദാശ ചെയ്തു മന്ദിരത്തില്‍ ഭദ്രാസ ഓഫീസുകളും മൂന്നു ഹാളുകളും മെത്രാ പ്പോലീത്താമാര്‍ക്കുളള താമസ സൌകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട് ആലുങ്കല്‍ മാത്യൂസ് മാര്‍ ഈവാീയോസ് തിരുമേനിയുടെ പരിശ്രമ ഫലമായി പണിതീര്‍ത്ത ഈ മനോഹരമന്ദിരം ഈ ഇടവകക്കര്‍ക്കും നാട്ടുകാര്‍ക്കും കിട്ടിയ നിധിയാണ് ഇതിക്കോള്‍ ഉപരിയായി സാധുക്കളുടെ സംരക്ഷകും രോഗികളുടെയും അവശരുടെയും ആശ്വാസദായകമായി  ശക്രളെമാര്‍ ബസേലിയോസ്  ബാവയുടെ നിത്യ സ്മാരകമായി ഈ മന്ദിരം നിലകൊളളും
                                മതസ്ഥാപങ്ങളുടെ പൂര്‍വ്വ ചരിത്രം മിക്കപ്പോഴും വെറും കെട്ടുകഥകളും ഊഹങ്ങളും എതീഹൃങ്ങളുമായി തുടങ്ങുന്നു .എന്നാല്‍    കണ്ടാട് വി.മര്‍ത്തമറിയം പള്ളിയുടെ ചരിത്രം ഏറെക്കുറെ വ്യക്തമായ ചരിത്രരേഖകളുടെ അടിസ്ഥത്തില്‍ നിര്‍ണ്ണയിക്കുവാന്‍ സാധിക്കും ഈ ചരിത്രം അറിയണമെങ്കില്‍
അഉ ആദ്യദശകങ്ങളില്‍ പശ്ചിമേഷ്യയില്‍ ടന്ന രാഷ്ട്രീയ സംഭവങ്ങളുടെ ആ രൂപരേഖയെങ്കിലും  അറിയേണ്ടിയിരിക്കുന്നു.
                അന്ന് ഒന്നാം ശതകത്തില്‍  റോമാസാമ്രാജ്യം യുദ്ധങ്ങളിലുടെ അതിന്റെ അതിര്‍ത്തീകളെ വിപുലമാക്കി .രണ്ടാം ശതകത്തില്‍ പാര്‍ത്ഥിയയും അര്‍ലീയയും മെസോപ്പോട്ടേമ്യയും കീഴടക്കി അതി വിസ്തൃതമായ റോമാസാമ്രാജ്യം കെട്ടിപ്പടുത്തു മൂന്നാം ശതകത്തില്‍ പേര്‍ഷ്യ റോമുമായി ഏറ്റുമുട്ടുന്നു . അതിശക്തമായ ആക്രമണങ്ങളിലൂടെ റോമനെ പിന്‍തളളി  പാര്‍ത്ഥിയ തിരിച്ചു പിടിച്ചു കൊണ്ടു സമ്പാിയല്‍ രാജാവ് പേര്‍ഷ്യ സാമ്രാജ്യം സ്ഥാപിച്ചു പാഴ്സിമതം അവിടത്തെ ഔദ്യോഗിക മതമായി പ്രഖൃപിച്ചു നാലാം നൂറ്റാണ്ട് ആദ്യം ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റ ഔദ്യോഗിക മതമായി പ്രഖൃപിച്ചതോടെ റോമാപേര്‍ഷ്യ യുദ്ധം ഒരു പുതിയ തലത്തിലേക്കു പ്രവേശിച്ചു ാലും അഞ്ചും ൂറ്റാണ്ടുകള്‍
                മുഴുവാന്‍ രണ്ടു സാമ്രാജ്യങ്ങളും നിരന്തരമായ യുദ്ധങ്ങളിള്‍ ഏര്‍പ്പെട്ടു.അവസാം ഇല്ലതെ തുടര്‍ന്ന് പോയ അര്‍ത്ഥശ്യൂമായ ഈ യുദ്ധങ്ങള്‍ക്ക് വിരാമം ഇട്ടുകൊണ്ട് അഉ 632 ല്‍ ഒന്നാം കാലിഫ അബൂബക്കറിന്റെ നേതൃത്വത്തില്‍ അറബികള്‍ യുദ്ധം തുടങ്ങി ആദ്യം ഇറാക്ക് കീഴടക്കിയ ശേഷം 636-ല്‍ സിറിയ പിടിച്ചു തുടര്‍ന്ന് ജെറുസലേം , ടെസീഫോണ്‍,  മെസോപ്പോട്ടേമ്യ, സസ്സിേയ , ഈജിപ്ത്, പേര്‍ഷ്യ,സൈപ്രസ്, അല്‍മീിയ, ഇവ കീഴടക്കിയ 632-696 കാലത്താണ്. 696 ല്‍ അല്ക്സാണ്ട്റീയ കീഴടക്കി .അവിടത്തെ വിശ്രുതമായ ഗ്രന്ഥാലയം തീയിട്ടു ശിപ്പിച്ചു 700-750 കാലത്തും അറബികള്‍ ദിക്വിജയങ്ങള്‍ തുടര്‍ന്നു. അഉ 750-ല്‍ അബാസ് ആദ്യത്തെ അബാസീഡ് കാലിഫയായി ആരോഹണം ചെയ്യുമ്പോള്‍ കിഴക്കന്‍ റോമാസാമ്രാജ്യം കോണ്‍സ്റാന്റിാപ്പിള്‍ എന്ന ഒരു പട്ടണമായും പേര്‍ഷ്യന്‍സാമ്രാജ്യം എന്നത് ടെഹ്റാന്‍ എന്ന പട്ടണം ആയും ചുരുങ്ങിപ്പോയി. ഈ രണ്ടു പട്ടണങ്ങള്‍ ഒഴികെയുളള പശ്ചിമേഷൃ മുഴുവാന്‍ അറബി സാമ്രാജ്യമായി മാറി.
                                      പതിാലാം നൂറ്റാണ്ടിലെ ഭരണക്കാര്‍ മാററിയെഴുതി കൊടുത്തതാണ്.ഈ ചെപ്പേട്ട് എന്നാണ് ഒന്നാം തകിടിന്റെ ആദ്യഭാഗം ഈ ലേഖകന്‍ വായിച്ച രീതിയില്‍ കുറിക്കട്ടെ " സ്വസ്തി ശ്രീ. രാജാവായതാണു രവിക്ക് തന്റെ പല നൂറായിരത്താണ്ടും ശത്രുവി മഹിമയോടെ അടിപ്പെടുത്തി ഭരിച്ചു വരുന്നു     
                               ടക്കുന്ന ആണ്ട് അഞ്ച്. ഈയാണ്ട് വേണാടുവാഴുന്ന അയുടികള്‍ തിരുവടിയും അതികാരികളും പിറകറതിയും അന്‍ചുവണ്ണമും പുന്നത്തല പതിയും കൂടിയിരിക്കെ കൊരക്കെണ്ടി കൊല്ലത്ത് ചപ്റീച പണ്ടിയിച്ച തറിച പളളിക്ക് അയുടികള്‍ തിരുവടി കൊടുത്ത വിടുപേറാവിത് ''

                ഇതിലെ പരിഹാസം നിറഞ്ഞ അസംഗതങ്ങളായ വസ്തുതകള്‍ അങ്ങനെ നില്‍ക്കട്ടെ പല നൂറായിരം  ആണ്ടുകള്‍ ഭരിച്ചു വരുന്ന ആണ്ടുകളില്‍ നടക്കുന്ന ആണ്ട് അഞ്ച് എന്ന കാലം പറയുന്ന അവഹേളവും പുശ്ചവും കലര്‍ന്ന തന്റേടം തളളിക്കളയാം. കൊരക്കേണി കൊല്ലത്ത് ചപറിചപണിയിച്ച തറിച പളളി എന്ന ഭാഗം മാത്രം പരിശേധിക്കാം  ചപറിച എന്നതാ .സേവേറിയോസ് എന്ന ഗ്രീക്കുാമത്തിന്റെയും തറിച്ച എന്നതാ അലക്സാണ്ട്റിയ എന്ന നാമത്തിന്റെയും വട്ടെഴുത്തില്‍ 17 ഖരങ്ങളും അഞ്ചുസ്വരങ്ങളും
മാത്രമേ ഉളളൂ അതിഖരങ്ങളും ഘോഷങ്ങളും കൂട്ടക്ഷങ്ങളും ശഷസഹളറ മുതലായവയും ഇല്ല. അതിനാല്‍ സേവേറിയോസ് എന്നതി ചപറിച എന്നും അലക്സാണ്ട്റിയെ  ചുരിക്കി തറിച്ച എന്നും മാത്രമേഎഴുതുവാന്‍ പററു വട്ടെഴുത്തില്‍ എഴുതുമ്പോള്‍ ബാഗ്ദാദ് എന്നത് വകുതാചിയാകിം മൂസല്‍ എന്നത് ശീമയ്കും ബാബിലോണ്‍ എന്നത് മാവാന്‍ ആകും . മുസിരസാ എന്നത് മാചിരിയാകും ശ്രീരാമന്‍ എന്നത്     ചീരാമന്‍ ആകും രാമന്‍ എന്നത് ഇരാമന്‍ ആകും. സീത എന്നത് ചീരുത ആകും. സംസകൃതത്തിലെ ഋക്വേദം എന്നത് ഇംഗ്ളീഷിലെ ഞശസ്ലറമ ആകും ഈ വസ്തുത മസിലാക്കിയാല്‍ ശാസത്തിലെ പ്രസക്തഭാഗത്തിന്റെ അര്‍ത്ഥം വ്യക്തമാകും. അലക്സാണ്ട്റിയയിലെ പാത്രിയര്‍ക്കീസിാല്‍ അയക്കപ്പെട്ട സേവേറിയോസ്  എന്ന മെത്രാന്‍ പണിയിച്ചതാണ് തറി.ച പളളി (അലക്സാണ്ട്റിയന്‍ പളളി) . പളളിയും അങ്ങടിയും ചുററും കച്ചവടക്കാരുടെ പാര്‍പ്പിടങ്ങളും അടങ്ങുന്നതാണ് സങ്കേതം എന്നു പറയുന്ന വ്യാപാരകേന്ദ്രം. ഇതാണ് പണ്ടത്തെ രീതി.

                കൊല്ലത്തു വ ന്നു ചേര്‍ന്ന കനാന്യരായ യൂദ ക്രിസ്ത്യാികള്‍ അടങ്ങുന്ന അലക്സാണ്ട്റിയന്‍  കച്ചവടക്കാര്‍ അതിവേഗം അവരുടെ വ്യാപാരം വിപുലമാക്കി കായംകുളം, നിരണം,കടുത്തുരുത്തി,പുറക്കാട് മുതല്‍ ഉദയംപേരൂര്‍ വരെ അവര്‍ വ്യാപാരസങ്കേതങ്ങള്‍ പണിതു ഇവരെയാണ് സഭാ ചരിത്രത്തില്‍ തെക്കുംഭാഗത്തുകാര്‍ എന്നു പറയുന്നത്. എന്നാല്‍ കൊല്ലത്തെ അലക്സാണ്ട്റിയന്‍ വ്യാപാരം അധികം നീണ്ടില്ല. ആഫ്രിക്കയുടെ കിഴക്കേ ഭാഗത്തായി അറബിക്കടലിന്റെ അഗാധമായ ആഴം ഉണ്ട്. ചുഴലിക്കാററ് എപ്പോഴും ഉണ്ടാകും.കൂററന്‍ തിരമാലകള്‍ പാറകെട്ടുകള്‍ക്കിടയ്ക്ക് ഉണ്ട് ഇതിലുടെ കൊല്ലത്തേക്കുളള കപ്പല്‍യാത്ര അപകടം നിറഞ്ഞതാണ്. അതിനാല്‍ വ്യാപാരികള്‍ അറബിക്കടലിലൂടെ കിഴക്കോട്ട് കടന്ന് ഇന്ത്യയുടെ പശ്ചിമതീരം പററി മണ്‍സൂണ്‍കാററിന്റെ സഹായത്തേടെ ആപല്‍ശങ്ക കൂടാതെ യാത്ര ചെയ്യത് കെടുംങ്ങല്ലുര്‍ തുറമുഖത്ത് എത്തുവാന്‍ ഇഷ്ടപ്പെട്ടു .
                കാലം വീണ്ടും കഴിഞ്ഞു. ഹാരുണ്‍-അല്‍-റഷീദ് (അഉ 775-785) കാലിഫയായി. ഇസ്ലാമിറ്റെ കിഴക്കന്‍ ശാഖയിലെ ശക്തായ ഈ  കാലിഫ മെസോപ്പോട്ടേമ്യ(ഇറാക്ക്) കേന്ദ്രമാക്കിയുളള മുസ്ളിം സാമ്രാജ്യത്തിന്റെ ആത്മീയ തലവും രാഷ്ട്രീയത്തലവും ആയിരുന്നു. തലസ്ഥാം ബാഗ്ദാദ്. ചാര്‍ലിമാന്‍ രാജാവുമായി അംബാസിഡര്‍മാരെ കൈ മാറിയ ഭരണ നിപുണന്‍. ഇദ്ദേഹം വിജ്ഞാന സമ്പാദത്തിനായി അറബി പണ്ഢിതന്‍മാരെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും അയച്ചു. അവരില്‍ ചിലര്‍ കേരളത്തില്‍ വന്നു ഈ നാട്ടിലെ കണക്കതികാരം,ആയുര്‍വേദം, ജ്യോതിഷം ജ്യോതിശാത്രം എന്നിവയിലെ ആധികാരിക ഗ്രന്ഥങ്ങളെ അറബിയിലേക്കു വിവര്‍ത്തം ചെയ്തു  

    .............പള്ളിയുടെ ലേഖനത്തെക്കുറിച്ച് കൂടുതാലായി അറിയുന്നവര്‍ അയച്ചുതരിക ............synodofdiamper@gmail.com        ( തുടരും )

No comments: