Wednesday, April 24, 2013

കണ്ടനാട്

                            കണ്ടനാട് 
                                                         പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്‍റെ വടക്കെ അതിര്‍ത്തിയില്‍ കൊച്ചി സംസ്ഥാനത്തിന്‍റെ തെക്കെ അതിര്‍ത്തിയില്‍ ,വൈക്കം താലൂക്ക്‌ ,മനകുന്നം വില്ലേജില്‍ ,ഉടയംപെരൂരിനു കിഴക്കുവശവും ,മുളന്തുരുതിക്ക് പടിഞ്ഞാരുവശവും ,തിരുവാങ്കുളം ,കുരീക്കാടിനു തെക്കുവശവും ആയി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ് കണ്ടനാട് .വളരെ പുരാതനാമായി നസ്രാണിസമുദായത്തിന്റെ (മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ )കേന്ദ്രമായിരുന്നു ഇവിടം .വ്യവസായികമായി വളരെയിധികം മുന്‍പന്തിയില്‍ നിന്നിരുന്ന ഒരു പട്ടണമായിരുന്നു ഇവിടം എന്നതിന് ധാരാളം തെളിവുകള്‍ ഉണ്ട്. ഇവിടെയുള്ള റോഡ്കളുടെ അരികില്‍ ഉള്ള പഴയ വീടുകളുടെ ഘടന പരിശോധിച്ചാല്‍ മനസിലാകും അത് .എല്ലാ വീടുകളും കച്ചവടം നടത്തുന്നിതിനു അനുയോജ്യമായ രീതിയില്‍ മുന്‍വശം തള്ളിനീക്കാവുന്നതും കൊത്തുപണികള്‍ നിറഞ്ഞതുമായിരുന്നു കൂടാതെ ഇവക്ക് മരത്തിന്‍റെ ഷട്ടറുകളും ആയിരുന്നു ..ഓരോ വീടിനും പുറകിലോട്ട് സ്ഥലമുണ്ടങ്കിലും മുന്‍വശം 15-20 അടിയില്‍ കൂടുതല്‍ വീതിയുണ്ടായിരുന്നില്ല.കണ്ടനാട് പള്ളിയുടെ പടിഞ്ഞാരുവശതെ പുഴവഴിയാണ് യാത്രയും ,വ്യാപാരവും നടന്നിരുന്നത് .,കൊച്ചി ,മട്ടാഞ്ചേരി,ചങ്ങനാശ്ശേരി,തലയോലപരമ്പ് തുടങ്ങിയ അന്നത്തെ വലിയ വ്യാപാരകേന്ദ്രങ്ങളുമായി ഇടപാടുകളും ,യാത്രയും നടന്നിരുന്നത് .ഈ  പുഴ വഴിയാണ് ..പള്ളിമുതല്‍ പുഴവരെയുള്ള ഈ പ്രദേശം മലഞ്ചരക്കുകളുടെ വ്യാപാരം നടന്നിരുന്നതും വളരെ ജനത്തിരക്ക്‌ ഉള്ളതുമായ ഒരു അങ്ങടിയായിരുന്നു .ഈ അടുത്തകാലം വരെയും ""കണ്ടനാട് അങ്ങാടി "" എന്നാ മേല്‍വിലാസത്തില്‍ ആയിരുന്നു കത്തുകള്‍ വന്നിരുന്നത് .കൂടാതെ അതിപുരാതനമായ ക്രിസ്ത്യന്‍ തറവാടുകളുടെ കേന്ദ്രം കൂടിയായിരുന്നു ഇവിടം .
                                                                കണ്ടനാട് എന്നാ പേരിനുപിന്നില്‍  മറ്റൊരു കഥയുമുണ്ട് വളരെ ശരിയാണോ എന്നറിയില്ലങ്കിലും പഴയ തലമുറയിലെ കാരണവന്മാര്‍ പറഞ്ഞുകേട്ടതാണ്. പണ്ടുകാലത്ത് ഇവിടം കൊച്ചി -തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായിരുന്നു .അതായാത് പെരുംതൃക്കോവില്‍ അമ്പലവും പുതിയകാവും തമ്മിലുള്ള പ്രദേശത്ത് കൊതിക്കല്ല് എന്നറിയപെടുന്ന കല്ലുകള്‍ മൂലം വേര്‍തിരിച്ചിരുന്നു . കോ/തി  എന്നാല്‍  കൊച്ചി -തിരുവിതാംകൂര്‍ എന്നര്‍ത്ഥം  ഈ കല്ലിന്റെ മുകളില്‍  കോ/തി എന്ന് കൊത്തിവച്ചിരുന്നു .ഈ കല്ലുകള്‍ ഇന്നും ഇവീടെ കാണാവുന്നതാണ്‌. കൂടാതെ ഈ അതിര്‍ത്തി കടന്നു ചരക്കുകള്‍ ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുമ്പോള്‍ അതത് രാജ്യത്തിന് ചുങ്കം കൊടുക്കണമായിരുന്നു .ചുങ്കം കൊടുക്കാതെ ഒരു വസ്തു ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുക സാധ്യമല്ലായിരുന്നു .ചുങ്കം പിരിക്കുന്നതിനായി cha               അവിടെ ചുങ്കപിരിവുകാര്‍ രാജഭടന്മാര്‍ എന്നിവര്‍ ഉണ്ടായിരുന്നു .ഈ അതിര്‍ത്തികളില്‍ പലപ്പോഴും രാജ്യങ്ങള്‍ തമ്മില്‍ യുദ്ധങ്ങള്‍ പതിവായിരുന്നു .അങ്ങനെ പലപ്പോഴും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കുറയുകയും കൂടുകയും ചെയ്തിരുന്നു .,ഇങ്ങനെ യുദ്ധം ഉണ്ടാകുമ്പോള്‍ യുദ്ധത്തില്‍ തോറ്റ രാജാവിനെ വെറുതെ വിടുക പതിവായിരുന്നു .അവരെ കൊല്ലാന്‍ പാടില്ല അത് രാജധര്‍മ്മമായിരുന്നു .അങ്ങനെ കുറെ നാളുകള്‍ കഴിയുമ്പോള്‍ തോറ്റ രാജാവ് കൂടുതല്‍ സൈന്യവുമായി വന്നു അതിര്‍ത്തികള്‍ തിരിച്ചു പിടിച്ചെടുക്കുക പതിവായിരുന്നു . അങ്ങനെ ഒരു രാജാവ് യുദ്ധത്തില്‍ തോറ്റ ശേഷം കാട്ടിലൂടെ വഴിതെറ്റി മടങ്ങുകയായിരുന്നു ക്ഷീണവും ,അവശതയും കൂടാതെ കൂനാകൂനിരിട്ടും വഴിയെതെന്നു നിശ്ചയമില്ല ,അന്നൊക്കെ കൊടുംകാടായിരുന്നു ഇവീടം  അവര്‍ അങ്ങനെ നടന്നുവരുമ്പോള്‍ കിഴക്ക് സൂര്യന്‍ ഉടിച്ചുവരുന്നത്‌ കാണുകയും പ്രദേശം തെളിഞ്ഞു വരുന്നതായും കണ്ടു .അങ്ങനെ അവര്‍ ആദ്യം കണ്ട പ്രദേശത്തിന് കണ്ടനാട് എന്നാ പേര് വിളിക്കുകയും ചെയ്തു .ഇതാണ് പേരിനു പിന്നിലുള്ള ഐതിഹ്യം.
                                          
                                                 തയ്യാറാക്കിയത് 
                                                             ജോമോന്‍ ജോസഫ്‌ 

No comments: