Thursday, March 15, 2001

തൈക്കാട്ടു പള്ളി

                   തൈക്കാട്ടു പള്ളി           
 
തൃപ്പുണിത്തറ വൈക്കം റോഡില്‍ ഉദയംപേരൂര്‍ കവലയില്‍ നിന്ന് കണ്ടനാട് വഴിയില്‍ സ്ഥിതി ചെയ്യുന്ന കന്യകാമാതാവിന്റെ പരിശുദ്ധ ദേവാലയമാണ് തൈക്കാട്ടുപള്ളി. വിശ്വാസികള്‍ ഈ അദ്ഭുതപ്രവര്‍ത്തകയായ പരിശുദ്ധ മാതാവിന്‍റ തിരുസ്വൂരൂപത്തെ തൈക്കട്ടമ്മ എന്ന് വിളിക്കുന്നു . നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസവും ,കരുണയും ,അഭയവും ആണ് ഈ അമ്മ . മാതാവിന്റെ തിരുസ്വോരൂപത്തിനു ഈ പേര് ലഭിക്കാനുണ്ടായ കാരണം ഇപ്രകാരമാണ്.
പണ്ട് പണ്ട് അതായത് വര്‍ഷങ്ങള്‍ക്കു മുന്പ് വേമ്പനാട്ടു കായലില്‍ മല്സ്യബന്ധനത്തില്‍ ഏര്പെട്ടിരുന്ന മുക്കുവര്‍ക്ക് വലയില്‍ കുടുങ്ങി ഒരു ദിവ്യ സ്വോരൂപം കിട്ടി .തൈക്കട്ടുകടവില്‍ എത്തിച്ച ഈ രൂപം കരയിലെ മൂപ്പനായ കുട്ടനരയന്‍ തന്റെ വീട്ടില്‍നിന്നു എടുപ്പിച്ച പത്തായമുകളില്‍ പ്രതിഷ്ടിച്ചു .കഷ്ടപ്പാടും ദുരിതവും മൂലം കഷ്ടത അനുഭവിച്ചിരുന്ന ജനങ്ങള്‍ അമ്മയുടെ തിരുസ്വരൂപം വന്നപ്പോള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ തുടങ്ങി. ദുരിതങ്ങളും ദാരിദ്യവും മാറിയ ഈ കരയിലേക്ക് നാനാദിക്കില്‍ നിന്നും അമ്മയുടെ അദഭുത വാര്‍ത്ത അറിഞ്ഞെത്തിയ ജനങ്ങള്‍ അമ്മക്ക് ഒരു പേര് നല്‍കി “തൈക്കാട്ടമ്മ” ഈശോമിശിഹായ്ക്ക് ജന്മം നല്‍കിയ പരിശുദ്ധകന്യക മാതാവാണ് ഇതെന്ന് അറിയാതെ ഇവിടുത്തെ ജനങ്ങള്‍ അമ്മയെ വാല്‍സല്യപൂര്‍വം ആരാധിച്ചിരുന്നു . അമ്മയുടെ പ്രശക്തി കേട്ടറിഞ്ഞ പിറവംകാരനായ ഒരു വിശ്വാസി അമ്മയുടെ രൂപം പരിശുദ്ധ കന്യകാമറിയത്തിന്റെതാണെന്ന് തിരിച്ചറിയുകയും സമീപത്തുള്ള കത്തോലിക്കാപള്ളിയായ ഉദയംപേരൂര്‍ പഴയപള്ളി(സുനഹദോസ്) വികാരിയെ അറിയിക്കുകയും ചെയ്തു വികാരി ഇടവകപ്രമാണിമാരുടെ നേതൃത്വത്തില്‍ ഈ സ്ഥലം സന്ദര്‍ശിക്കുകയും അമ്മയുടെ ദിവ്യരൂപം കണ്ടു അത് മാതാവിന്‍റെതാണെന്ന് തിരിച്ചറിയുകയും കുട്ടനരയന്‍റെയും തൈക്കട്ടുകടവിലെ അരയന്മാരുടയും അനുവാദത്തോടെ പിറവംകാരന്‍ അമ്മക്ക് ദാനമായി നല്‍കിയ മണ്ണില്‍ കണ്ടനാട്അങ്ങാടിവഴിയില്‍ ഈ ദിവ്യരൂപം കുട്ടനരയന്‍ നല്‍കിയ പത്തായമുകളില്‍ സ്ഥാപിക്കുകയും ചെയ്തു.ഓലക്കുടിലില്‍ പത്തായമുകളില്‍ വാണ അമ്മ കാലങ്ങല്‍ക്കനുസൃതം പലമാറ്റങ്ങളിലുടെ ഇന്നു കാണുന്ന മനോഹരമായ ദേവാലയത്തില്‍ പ്രതിഷ്ടിക്കപെട്ടിരിക്കുന്നു .അമ്മയുടെ അനുഗ്രഹം ലഭിച്ച ഒരു കുടുംബം തന്‍റെ പിതാവിന്ടെയും സഹോദരിയുടെയും ഓര്‍മ്മക്കായി പുനര്‍നിര്‍മിച്ചു തൈക്കാട്ടമ്മയ്ക്ക് സമര്‍പ്പിച്ചതാണ് ഇന്നു കാണുന്ന ഈ ദേവാലയം ലക്ഷങ്ങള്‍ മുടക്കി പുനര്‍നിര്‍മിച്ചു നല്‍കാന്‍ ഒരു കുടുംബത്തിന് കഴിഞ്ഞു എന്നത് അമ്മ നല്‍കിയ അനുഗ്രഹ നിറവിന്റെ ഒരു ഉത്തമ ഉദാഹരണമാണ് അനേകര്‍ ദിവസവും ഈ പരിശുദ്ധഅമ്മയുടെ ദര്‍ശനത്തിനായി ഇവിടെ എത്തുന്നു ജാതിമതഭേദമന്ന്യെ ഇവിടെ ഏത്തുന്ന അനേകായിരങ്ങള്‍ക്ക് അമ്മ “തൈക്കാട്ടമ്മ” എന്ന പരിശുദ്ധകന്യകമാതാവ് അനുഗ്രഹങ്ങള്‍ കനിഞ്ഞു നല്‍കുന്നു അത്ഭുതപ്രവര്‍ത്തകയായ ഈ അമ്മയുടെ കാരുണ്യം ലഭിക്കുന്നതിനും അമ്മയുടെ സന്നിധിയിലെത്തി വണങ്ങുന്ന ഭക്തരെ കൈവിടാതെ അമ്മ കാത്തുപരിപാലിക്കുന്നു .
എല്ലാ ഫെബ്രുവരിമാസത്തിലെ രണ്ടാംതീയതി കഴിഞ്ഞു വരുന്ന വെള്ളിയാഴ്ചമുതല്‍ ഞായറാഴ്ചവരെ തൈക്കാട്ടമയുടെ തിരുനാള്‍ ആഘോഷിക്കുന്നു നാഴിയും,പിടിയും ,നിലവിളക്കുസമര്‍പ്പണം എന്നിവയാണ് ഇവിടുത്തെ പ്രധാനനേര്‍ച്ച .
എല്ലാദിവസവും രാവിലെ 8 മണിമുതല്‍ വൈകുന്നേരം 7 മണിവരെ ഈ ദേവാലയം അമ്മയുടെ ഭക്തര്‍ക്കായി തുറന്നിട്ടിരിക്കുന്നു .
ഈ ദേവാലയം സ്ഥിതിചെയുന്നത് വൈക്കം എറണാകുളം റൂട്ടില്‍,ഉദയംപേരൂര്‍ കവലയ്ക്കു കിഴക്കുവശം കണ്ടനാടേക്ക് പോകുന്ന വഴിയിലാണ് ,,,,,,,,,,,,,,,,
അവലംബം ,www.synodofdiamper.com
തയ്യാറാക്കിയത് jomonjoseph

No comments: